ഇടുക്കിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വീടുകളില്‍ പ്രാര്‍ത്ഥന : പാസ്റ്റര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

നാല് ദിവസം മുമ്പ് ഇയാള്‍ പീരുമേട്ടിലുള്ള ഒരു കൊവിഡ് രോഗിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണായ പീരുമേട് 13ാം വാര്‍ഡിലെ അരുപതോളം വീടുകള്‍ കയറി ഇറങ്ങുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്.

പാസ്റ്ററെ വീട്ടില്‍ ക്വാറന്‍റയിനിലാക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പാസ്റ്ററെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് പാസ്റ്റര്‍ കൊവിഡ് പോസറ്റീവായത്. ഇതോടെ പാസ്റ്ററുടെ സമ്പര്‍ക്ക പട്ടിക അടക്കം തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. നിരവധി ആളുകളുമായി നേരിട്ട് സമ്പര്‍ക്കമുള്ളതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....