തൊടുപുഴ: വനിതാ എസ്.ഐയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ഇടുക്കി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. കോറോണ കാലത്തെ പരിശോധനയുടെ ഭാഗമായി വനിത എസ്‌ഐ പെട്രോളിങ് നടത്തുകയായിരുന്നു. അതിനിടയില്‍ മരുന്നുകഴിച്ചതിന്റെ ക്ഷീണം കാരണം ജീപ്പിലിരുന്നു മയങ്ങിപ്പോയ എസ്‌ഐയോട് പോലീസുകാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
ഈ കേസ് കൂടാതെ ഹൈറേഞ്ചിലെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ പോലീസുകാരന്‍ വനിതാ ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ പോലീസുകാരനേയും സ്ഥലം മാറ്റിയിട്ടുണ്ട്.