ഇടുക്കിയിൽ ശക്തമായ മഴയ്ക്ക് ശമനം ; മഴക്കെടുതി രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴയ്ക്ക് ശമനം. പലയിടങ്ങളിലും ഇന്ന് നേരിയതോതിലുള്ള മഴയാണ് ലഭിച്ചത്. എന്നാൽ മഴക്കെടുതി രൂക്ഷമാണ്. രാത്രിയിലും നേരിയ തോതില്‍ ആയിരുന്നു മഴ . രാവിലെ മഴ മാറി. ചിലയിടങ്ങളിൽ വെയിൽ ലഭിച്ചു. ഗ്രീൻ അലർട്ട് ആണ് ഇന്ന് ജില്ലയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവികുളം താലൂക്കിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. ഏറ്റവും കുറവ് ഉടുമ്പൻചോലയിലും. മൂന്നാറിലാണ് ഇന്ന് മഴക്കെടുതി രൂക്ഷം. ഗ്യാപ്പ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.

വലിയ പാറക്കല്ലുകളും മണ്ണുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ആളപായം ഉണ്ടായിട്ടില്ല. മൂന്നാർ ന്യൂ കോളനിയിൽ രണ്ടു വീടുകൾ തകർന്നു . വള്ളി ഗണേഷൻ, കാളി അന്നക്കിളി എന്നിവരുടെ വീടുകളാണ് തകർന്നത്. വള്ളി ഗണേശന്റെ വീട് പൂർണമായും കാളി അന്നക്കിളിയുടെ വീട് ഭാഗികമായുമാണ് തകർന്നത്. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടാമത്തെ വീട് തകർന്നത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വീടുകളിൽ ഉള്ളവരെ ഇന്നലെ വൈകിട്ടോടുകൂടി ഒഴിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...