നാരീശക്തിയോട് ആത്മാർഥതയുണ്ടെങ്കിൽ 543 സീറ്റിലും വനിതാ സംവരണം നടപ്പിലാക്കണമെന്ന് ജോൺ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.പി ജോൺ ബ്രിട്ടാസ്. നാരീശക്തിയോട് സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നിബന്ധനകൾ പറഞ്ഞ് വനിതാ സംവരണം വൈകിപ്പിക്കാതെ നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ തന്നെ ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോട് തങ്ങൾ യോജിക്കുന്നില്ല.

സംസ്ഥാന സർക്കാരുകളുമായും മറ്റ് ഗുണഭോക്താക്കളുമായും മതിയായ കൂടിയാലോചനകൾ നടത്താതെ ഇത്തരമൊരു നീക്കം അനുവദിക്കില്ല. സർക്കാരിന് നാരീശക്തിയുടെ കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 543 ലോക്‌സഭാ സീറ്റുകളിൽ ഉടൻ തന്നെ വനിതാ സംവരണം നടപ്പിലാക്കണം. സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നൂലാമാലകളിൽ ഇതിനെ തളച്ചിടരുതെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരു നീക്കത്തെയും തങ്ങൾ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...