പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലും യുവതീ പ്രവേശന വിഷയത്തിലും വെളിപ്പെടുത്തല്‍ നടത്തുമെന്ന് ; എ പത്മകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നാളെ സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ നേതൃത്വത്തിന് സമ്മര്‍ദ്ദവുമായി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി എ പത്മകുമാര്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലും യുവതീ പ്രവേശന വിഷയത്തിലും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് പത്മകുമാറിന്റെ സമ്മര്‍ദ്ദം. അടുത്ത സുഹൃത്തുക്കളോടാണ് വെളിപ്പെടുത്തല്‍ നടത്തുമെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയത്. ‘ശബരിമല യുവതീ പ്രവേശന സമയം ഒരു ഉന്നതന്റെ ഫോണ്‍കോള്‍ എനിക്ക് വന്നു. തിരുവനന്തപുരത്തേക്ക് അടിയന്തരമായി ചെല്ലാനായിരുന്നു നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ചെന്നിട്ടും ഉന്നതനെ കാണാന്‍ സാധിച്ചില്ല.

ശബരിമല യുവതീ പ്രവേശന സമയം എന്നെയും എഡിജിപിഎസ് ശ്രീജിത്തിനെയും മനപ്പൂര്‍വം മാറ്റിനിര്‍ത്തി’, പത്മകുമാര്‍ പറയുന്നു.തങ്ങളെ മാറ്റിനിര്‍ത്തിയതിന് ശേഷമാണ് യുവതികളെ മല കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തി ടിവി ഓണാക്കിയപ്പോഴാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് അറിയുന്നതെന്നും പത്മകുമാര്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള കേസില്‍ രജിസ്റ്ററില്‍ ചെമ്പു പാളിയെന്ന് എഴുതിയത് മറ്റാരോ ആണെന്നും അതില്‍ ഒപ്പിടാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച്...

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...