വിമാനത്തിൽ യാത്ര ചെയ്യുവാൻ ബോർഡിങ് പാസ് ലഭിച്ചാൽ യാത്രക്കാരനെ കൂടാതെ ഫ്ലൈറ്റ് പുറപ്പെടുമോ ?

For full experience, Download our mobile application:
Get it on Google Play

ഒരിക്കൽ ബോർഡിങ് പാസ് എടുത്താൽ തന്നെ കൂടാതെ വിമാനം പുറപ്പെടില്ല എന്ന അബദ്ധ ധാരണ മിക്ക ആളുകൾക്കും ഉണ്ട്. തനിക്കുവേണ്ടി ഓട്ടോറിക്ഷ ഡ്രൈവർ വാഹനവുമായി കാത്തുനിൽക്കുന്നത് പോലെ വിമാനത്തിലെ പൈലറ്റും കാത്തിരിക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണ്. സാധാരണയായി വിമാനം യാത്ര തുടങ്ങുന്നതിന് 20 മുതൽ 40 മിനിറ്റിനു മുൻപേതന്നെ ബോർഡിങ് ഗേറ്റ് ക്ലോസ് ചെയ്യുന്നതായിരിക്കും. യാത്രക്കാരന് ബോർഡിങ് പാസ് ലഭിച്ചിട്ടുണ്ടെങ്കിൽപോലും ഗേറ്റ് ക്ലോസ് ചെയ്താൽ എയർലൈൻ ജീവനക്കാർ യാത്രക്കാരന്  ‘GATE NO SHOW ‘ നൽകുവാൻ നിർബന്ധിതരാകും. GATE NO SHOW നൽകുന്ന കേസുകളിൽ റീഫണ്ട് തിരിച്ചു ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. കാരണം യാത്രക്കാരന് വേണ്ടി വിമാന കമ്പനി മുൻകൂട്ടി സീറ്റ് റിസർവ് ചെയ്തിട്ടുണ്ടായിരിക്കും.

യാത്രക്കാരൻ കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തി BOARDING PASS എടുത്തു. എന്നാൽ ബോർഡിങ് ഗേറ്റിൽ കൃത്യസമയത്ത് ഹാജരാകുവാൻ അദ്ദേഹത്തിന് സാധിച്ചില്ലായെങ്കിൽ ചില എയർപോർട്ടുകളിൽ അനൗൺസ്മെന്റ് നടത്തി യാത്രക്കാരന്റെ ശ്രദ്ധ ആകർഷിക്കും. എന്നിട്ടും ആളെത്തിയില്ലെങ്കിൽ യാത്രക്കാരനെ കൂടാതെ വിമാനം പുറപ്പെടുന്നതായിരിക്കും. ഇത് വിമാന കമ്പനികളുടെ സേവനത്തിൽ വന്ന അപര്യാപ്തയായി കണക്കാക്കുവാൻ സാധിക്കില്ല. വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്തിട്ടുള്ള മറ്റു യാത്രക്കാർക്ക് യാത്ര തുടങ്ങുവാൻ സാധിച്ചെങ്കിൽ GATE NO SHOW ലഭിച്ച യാത്രക്കാരൻ തനിക്ക് കൃത്യസമയത്ത് ഗെയ്റ്റിൽ എത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കേണ്ടതായി വരും.

ബോർഡിങ് പാസ് എടുത്തതിനുശേഷം തന്നെ കൂടാതെ വിമാനം പുറപ്പെടില്ല എന്നുള്ളത് മിഥ്യാധാരണ മാത്രമാണ്. കാരണം വിമാനത്തിന്റെ departure, ATC (Air traffic control) യുടെ പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയാണ്. പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പെർമിഷൻ യാത്രക്കാർക്ക് വേണ്ടി മാറ്റുവാൻ സാധിക്കില്ലായെന്നുള്ള കാര്യം ഓർക്കേണ്ടതാണ്. എന്നാൽ CARRIAGE OF AIRCRAFT നിയമപ്രകാരം ബോർഡിങ്ങിനു ശേഷം ഏതെങ്കിലും കാരണത്താൽ വിമാനം താമസിച്ചാൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുവാനുള്ള ബാധ്യത വിമാന കമ്പനിക്കുണ്ട്. തയ്യാറാക്കിയത് >>> അഡ്വ.കെ.ബി മോഹനന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...