കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാര്‍. ‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി’ എന്ന് കൃഷ്ണ കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം. ജയ് ഹിന്ദ് എന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമാണ് കൃഷ്ണ കുമാറിനെതിരെ ഉയര്‍ന്നത്. സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രതിരോധിക്കാം. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. നിങ്ങള്‍ക്കും മക്കളില്ലേയെന്നും എല്ലാവര്‍ക്കും യൂട്യൂബിലൂടെ ജീവിക്കാന്‍ കഴിയണമെന്നില്ലന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി

‘നാണം ഇല്ലേ…. എന്ന് ചോദിക്കില്ല. കാരണം നാണം ഉണ്ടെങ്കില്‍ താന്‍ ഒരു സംഘി ആവില്ലല്ലോ, നീയാണ് യഥാര്‍ത്ഥ രാജ്യദ്രോഹി, ബ്രിട്ടീഷുകാരെ ഓടിക്കാന്‍ അറിയാമെങ്കില്‍ പിന്നെയാ അവരുടെ ഷൂ നക്കികളെ, കുഴികുത്തി കഞ്ഞി കൊടുത്ത പാരമ്പര്യം ഉള്ളവരല്ലേ അതുകൊണ്ട് ഇത്രയും പ്രതീക്ഷിച്ചാല്‍ മതി,’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ മറ്റു പ്രതികരണങ്ങള്‍. അതേസമയം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ഡല്‍ഹിയിലെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. ഓരോ പരീക്ഷക്ക് പിന്നിലും ആരും കാണാത്ത ഒരു കഥയുണ്ടെന്നും നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാരണം കൊണ്ട് കുട്ടികളുടെ പ്രതീക്ഷകള്‍ തകരുന്നത് വേദനാജനകമാണെന്നും അഹാന കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി

0
ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ്...

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം : പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യത്തിന് വളം...

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം നടത്തുമെന്നും...

അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു

0
തൃശ്ശൂർ: തൃശ്ശൂർ അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന്...