ഫൈസറിന് ഇളവെങ്കിൽ ഞങ്ങൾക്കും ഇളവ് വേണം ; നിയമം ഒരുപോലെ വേണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദേശ കോവിഡ് വാക്സീന്‍ നിർമ്മാതാക്കളായ ഫൈസറും മോഡേർണയും നഷ്ടപരിഹാരം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം ഉന്നയിച്ചു രംഗത്തെത്തി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ഏതു വാക്സീനും പ്രാദേശിക വിദേശ ഭേദമില്ലാതെ ഒരേ സംരക്ഷണം നൽകണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേർന്നു വികസിപ്പിച്ച വാക്സീൻ ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിക്കുന്നത് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ). നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും വിദേശ വാക്സീനുകൾക്ക് നഷ്ടപരിഹാര ബാധ്യതയിൽനിന്ന് സംരക്ഷണം നൽകുകയാണെങ്കിൽ എല്ലാ വാക്സീൻ കമ്പനികള്‍ക്കും ഇളവു നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഇക്കാര്യത്തിൽ ഇതുവരെ ഒരു ഇളവും സർക്കാർ ആർക്കും നൽകിയിട്ടില്ല. ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ വാക്സീൻ എടുത്തവർക്കു നഷ്ടപരിഹാരം നൽകുന്നതിൽനിന്നും മരുന്നു കമ്പനികൾക്ക് നിയമ നടപടികളിൽനിന്നും സംരക്ഷണം നൽകുകയുമാണ് ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യണമെങ്കിൽ ഈ നിബന്ധന ഒഴിവാക്കണമെന്നതാണ് ഫൈസറും മോഡേർണയും പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങൾ ഈ സംരക്ഷണം കമ്പനികൾക്കു നൽകിയിട്ടുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ ഇന്നലെ സൂചിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...