രമേശ്‌ ചെന്നിത്തല നടപ്പിലാക്കിയ “ഓപ്പറേഷൻ കുബേര” തുടർന്നിരുന്നുവെങ്കിൽ പല ദുരന്തങ്ങളും ഒഴിവാകുമായിരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോൺ ആപ്പ് ചൂഷണവുമായി ബന്ധപ്പെട്ട് യുവാവ് നിതിൻ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല നടപ്പിലാക്കിയ “ഓപ്പറേഷൻ കുബേര” വീണ്ടും ചർച്ചകളിൽ നിറയുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഓൺലൈൻ വായ്പാ ആപ്പുകളും മീറ്റർ പലിശ, കൊള്ള പ്പലിശ തുടങ്ങിയ അനധികൃത സാമ്പത്തിക ഇടപാടുകളും കർശനമായി നിയന്ത്രിക്കാൻ ആരംഭിച്ച ഓപ്പറേഷൻ കുബേര വ്യാപകമായി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അനധികൃത മായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തതിലൂടെ സാധാരണ ജനങ്ങളെ സാമ്പത്തിക ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു.

എന്നാൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ ഓപ്പറേഷൻ കുബേര നിർത്തലാക്കി. ഇതോടെ ലോൺ ആപ്പുകൾ അടക്കമുള്ള അനധികൃത സാമ്പത്തിക ചൂഷണസംഘം വീണ്ടും തലപൊക്കി. നിതിൻ രാജ് നേരിട്ട ചൂഷണവും മാനസിക പീഡനവും അനധികൃത സാമ്പത്തിക ലോബി തഴച്ചു വളർന്നത് കൊണ്ട് ഉണ്ടായതാണ് എന്ന വിലയിരുത്തലും ശക്തമാകുന്നു. രമേശ്‌ ചെന്നിത്തല തുടങ്ങിവെച്ച ഓപ്പറേഷൻ കുബേര ശക്തിപ്പെടുത്തിയിരുന്നുവെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ നടപടികൾ ഇന്നും മാതൃകയാണ്. ലോൺ ആപ്പ് ചൂഷണങ്ങൾക്കെതിരെ ഓപ്പറേഷന്‍ കുബേരപോലെയുള്ള ശക്തമായ നടപടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

കടലിനടിയിൽ കോറൽ വര്‍ണ്ണ വിസ്മയം : കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ

0
കൊച്ചി : ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കടലിനടിയിൽ പവിഴ ജീവികളുടെ...