ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും ; മുന്നറിയിപ്പ് നൽകി ജല അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ജല അതോറിറ്റി. വാട്ടർ ചാർജ് വർധനയ്ക്ക് ശേഷം ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബില്ല് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ കുടിശ്ശിക കൂടാതെ പിഴയും അടച്ചാൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയൂ.

ബില്ല് അടക്കാത്തത് കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയും പദ്ധതിക്കായി ചെലവഴിച്ച ഭീമമായ തുക പാഴാകുകയും ചെയ്യും. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍ നിന്നു തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...