ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന പൊളിച്ചെഴുതും ; രൂക്ഷ വിമർശനവുമായി എകെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന പൊളിച്ചെഴുതുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി വിമർശിച്ചു. അംബേദ്കർ ഉണ്ടാക്കിയ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബിജെപിക്ക് പിന്തുണ കുറഞ്ഞുവരുകയാണെന്നും അത് മോദിയുടെ ശരീര ഭാഷയിൽ പ്രകടമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇന്ത്യ മുന്നണിയുടെ സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ സാദ്ധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാവും. പ്രധാനമന്ത്രിക്ക് പഴയ ഉന്മേഷവും ആവേശവും ഇപ്പോഴില്ല. അവർക്ക് അൽപം നിരാശ വന്നിട്ടുണ്ട്.

ആർഎസ്എസ് പിന്നിൽ നിന്ന് ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിൽ വന്നാൽ ഇന്നത്തെ ഇന്ത്യ അതോടെ അസ്തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയായിരിക്കും’- എകെ ആന്റണി പറഞ്ഞു.ഒരിക്കൽ കൂടെ ബിജെപി അധികാരത്തിൽ വന്നാൽ ഡോ ബിആർ അംബേദ്കർ തയ്യാറാക്കിയ ഇന്നത്തെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതുമെന്നും അതോട് കൂടി ഇന്ത്യ ഇന്ത്യ അല്ലാതെയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...