പി ശശിക്കെതിരായ പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും ; പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചന കൃത്യമായി ഉണ്ട്. പരാതിയിലെ ചില കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണെന്നും പാര്‍ട്ടിക്ക് വളരെ സ്വകാര്യമായി നല്‍കിയ പരാതിയാണ് അതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ അവിടെ നടക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതി. താന്‍ അറിഞ്ഞ കാര്യങ്ങളാണ് പാര്‍ട്ടിയോട് പരാതിപ്പെട്ടത്. പരാതി കൊടുത്തതിന് ശേഷം ചില നേതാക്കള്‍ തന്നെ ബന്ധപ്പെട്ടുവെന്നും പി ശശിക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും അൻവർ പറഞ്ഞു.

ആ പരാതി പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്നതല്ല. പി ശശിയെ മാറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. താന്‍ കൊടുത്ത പരാതികളിലെ ഏറ്റവും ഗൗരവം കുറഞ്ഞ വിഷയമാണിത്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തനിക്ക് മാനസിക പ്രയാസങ്ങള്‍ നല്‍കുന്നതാണ്. ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് കരുതിയല്ലായെന്നും അന്വേഷണം സത്യസന്ധമായി പോകുമെന്നാണ് കരുതിയത്. പരാതിയിലെ കാര്യങ്ങള്‍ പുറത്തുപറയുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...