കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും ; ആരോപണവുമായി യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ (യു.പി): ഇന്ത്യ മുന്നണി ബീഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു . ബീഫ് കഴിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് മൊറാദാബാദില്‍ നടന്ന ബി.ജെ.പി പ്രചാരണ പരിപാടിക്കിടെ യോഗി ആദിത്യനാഥ് ആരോപിച്ചു. ‘നാണംകെട്ട കോണ്‍ഗ്രസ് ബീഫ്കഴിക്കാനുള്ള അനുമതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുകയാണ്. കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാന്‍ പോകുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുമോ ? ഗോമാതാവിനോടുള്ള ആരാധന കാരണം ഹിന്ദു ആചാരം പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ബീഫ് കഴിക്കാത്തവാരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിച്ച് കോണ്‍ഗ്രസ് ബീഫ് കഴിക്കാനുള്ള ഇളവ് നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല – ആദിത്യനാഥ് പറഞ്ഞു .

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എവിടെയും ബീഫിനെപ്പറ്റി പരാമര്‍ശമില്ല എന്നിരിക്കെയാണ് അദ്ദേഹം ഈ വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പല സംസ്ഥാനങ്ങളിലും ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ കര്‍ശന നിയമങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഭേദഗതി ചെയ്യപ്പെട്ട ഗോവധ നിരോധന നിയമമനുസരിച്ച് യു.പിയില്‍ ഗോവധം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രുപ പിഴയും വരെ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...