വീട്ടമ്മയെ ആക്രമിച്ച് കമ്മല്‍ കവര്‍ന്ന കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്, പിടിയിലായ പ്രതിക്കെതിരെ 19 കേസുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയും നാദാപുരം ചെക്യാട് സ്വദേശിയുമായ പാറച്ചാലില്‍ കബിറിനെ(43)യാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കേസില്‍ കോടതി ഇയാളെ രണ്ടര വര്‍ഷം തടവിനും പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. പിടിച്ചുപറി, ലഹരിക്കടത്ത്, മോഷണം എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലായി പത്തൊമ്പതോളം കേസുകള്‍ കബീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാള്‍ നിട്ടൂരിലെ അമ്മ വീട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ച പോലീസ് വീട് വളയുകയായിരുന്നു. പോലീസിന്റെ സാനിധ്യം മനസ്സിലാക്കിയ കബീര്‍ ഇവിടെ നിന്ന് ഇറങ്ങി ഓടിയെങ്കിലും എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് അപ്രതീക്ഷിത പ്രതിസന്ധി; ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം കോർപ്പറേറ്റ് രംഗത്ത് ആശങ്ക...

0
മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ട്രസ്റ്റ്...

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...