തെരഞ്ഞെടുപ്പ് നീതിയുക്തവുമായ രീതിയിൽ നടന്നാൽ ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ ബുദ്ധിമുട്ടാകും ; മായാവതി

For full experience, Download our mobile application:
Get it on Google Play

ലഖ്‍നൗ: ബി.ജെ.പിയുടെ പൊള്ളയായ ഉറപ്പ് ജനങ്ങൾക്ക് കാണാൻ കഴിയുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടന്നാൽ കേന്ദ്രത്തിൽ ഭരണം നിലനിർത്തുന്നത് ഭരണകക്ഷിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും എല്ലാ ഫെഡറൽ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും മായാവതി പറഞ്ഞു. “ഇത്തവണ ബി.ജെ.പി.യുടെ നാടകങ്ങളും വാക്ചാതുര്യങ്ങളും നടക്കാൻ പോകുന്നില്ല, കാരണം അവർ നൽകിയ വാഗ്ദാനങ്ങളുടെ നാലിലൊന്ന് പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

സർക്കാർ ജോലികളിൽ ദലിതർക്കും ആദിവാസികൾക്കും മറ്റ് പിന്നോക്കക്കാർക്കും ഉള്ള ക്വാട്ട വർഷങ്ങളായി പാലിക്കപ്പെട്ടില്ല.സ്വകാര്യവൽക്കരണ നയം കാരണം, ഈ വിഭാഗങ്ങളിൽ വളരെ കുറച്ച് പേർക്ക് മാത്രമേ രാജ്യത്ത് സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നുള്ളൂ” ബി.എസ്.പി അധ്യക്ഷ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ബിജെപി അധികാരത്തിൽ വന്നതു മുതൽ രാജ്യത്തെ കർഷകർ ബുദ്ധിമുട്ടിലാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...