മുംബൈ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ക്ഷേത്ര നിർമാണത്തിൽ ഗുരുതര പിഴവുകൾ വന്നതായി നാല് ശങ്കരാചാര്യന്മാരും ചൂണ്ടി കാണിച്ചിരുന്നതായി പട്ടോലെ പറഞ്ഞു. ശരിയായ രീതിയിലല്ല രാമ ക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ വിമർശിച്ചു. രാമ ക്ഷേത്രം മുഴുവനായും പൂർത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇത് രാമനെ അപമാനിക്കലാണ്. ശങ്കരാചാര്യന്മാരെ കൊണ്ടുവന്ന് പ്രതിവിധികൾ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























