‘നിർദേശം പാലിച്ചില്ലെങ്കിൽ അറസ്റ്റിന് ഉത്തരവിടേണ്ടിവരും’ ; എംജി വിസിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അറസ്റ്റിന് ഉത്തരവിടേണ്ടിവരുമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കോടതിയുടെ മുന്നറിയിപ്പ്. സ്വാശ്രയസ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ദേശം പാലിക്കാത്തതിനാലാണ് സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 30-ന് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ സര്‍വ്വകലാശാലയിലെ നാല് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി പറഞ്ഞു.

സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സി.പി.എ.എസിന് വേണ്ടി എം.ജി. സര്‍വകലാശാലയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പളവും അനൂകൂല്യങ്ങളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിനാലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് രൂക്ഷവിമര്‍ശനം നടത്തിയത്. സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും കോടതിയലക്ഷ്യം നടത്തിയെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...