ഒമാനില്‍ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെത്തുടർന്ന് ഭാര്യയ്ക്ക് അവസാനമായൊന്ന് കാണാനാകാതെ വിദേശത്ത് മരിച്ച നമ്പി രാജേഷിന് കണ്ണീരോടെ വിട. നാട്ടിലെത്തിച്ച മൃതദേഹവുമായി വീട്ടുകാർ എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. സംസ്കാരത്തിനു ശേഷം ചർച്ചയാകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ കൂടെ നിന്ന് കരുതാൻ അമൃത ഒരുപാട് ആഗ്രഹിച്ചു. തന്നാലാവും വിധമെല്ലാം പോരാടി. സമരം കാരണം അമൃതയ്ക്ക് പോകാൻ വഴി അടഞ്ഞതോടെ രാജേഷിന് നാളെ നാട്ടിലേയ്ക്ക് തിരിക്കാൻ ടിക്കറ്റെടുത്തു നല്‍കി. പ്രാർഥനയോടെ കാത്തിരുന്ന കുടുബാംഗങ്ങൾക്ക് മുന്നിലേയ്ക്കാണ് ഒരു ദിനം മുന്നേ രാജേഷിൻ്റെ ജീവനറ്റ ശരീരമെത്തിയത്. രാവിലെ ഏഴു
മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ചു.

നമ്പി രാജേഷിന്റെ ഭാര്യാപിതാവ് രവി ഓഫീസിനു മുമ്പിൽ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ മുതിർന്ന ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ചർച്ചയാകാമെന്നും ഉറപ്പ് നൽകി . വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് മറുപടി പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. നമ്പി രാജേഷ് ഒമാനിലെ വാദി കബീർ ഇന്ത്യൻ സ്കൂളിൽ ഐടി മാനേജരായിരുന്നു. തളർന്നു വീണ് ആശുപത്രിയിലായിരുന്ന നമ്പി രാജേഷിനെ കാണാൻ ഏഴാം തീയതിയാണ് അമൃതയും അമ്മയും ടിക്കറ്റ് ബുക്ക് ചെയ്തത്. വിമാനം റദ്ദാക്കിയതിനാൽ 8 ന് പകരം ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും മുടങ്ങി.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...