ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്ക് ബന്ധം വരുമോ, മേൽക്കോടതിയെ സമീപിക്കും : ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫ് നിരപരാധികളെ ഉൾപ്പെടുത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.
സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉൾപ്പെടുത്തുകയായിരുന്നു കോൺഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു.

ടിപി കേസിലെ വിധിയോട് പ്രതികരിച്ച ഇപി ലീ​ഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും പ്രതികരിച്ചു. ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് ഇപി പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്. ഇന്നത്തെ സ്ഥിതിയിൽ രാജ്യസഭയിൽ ജയിക്കാൻ ലീഗിന് കോൺഗ്രസിൻ്റെ സഹായം വേണ്ട. രണ്ട് സീറ്റിൽ എൽഡിഎഫ് ജയിക്കും. മൂന്നാമത്തെ സിറ്റിൽ ലീഗ് തനിച്ച് ജയിക്കാൻ കഴിയും. കേരളത്തിൽ യുഡിഎഫ് ദുർബലപ്പെട്ടു. കോൺഗ്രസിൽ തമ്മിലടിയാണ്. ആർഎസ്എസിനെതിരെ നിൽക്കാൽ യുഡിഎഫിന് ത്രാണിയില്ല. പരിഹാസ്യ കഥാപാത്രമായി ആരെയെങ്കിലും ചാരി നിൽക്കാതെ സ്വന്തമായി നിൽക്കാൻ ലീഗ് ശ്രമിക്കണമെന്നും ഇപി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...