യാത്രക്കാരൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയില്ലെങ്കിൽ സീറ്റ് ഉടൻ നഷ്ടമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്കായി കർശന നിബന്ധനകളുമായി റെയിൽവേ. റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയില്ലെങ്കിൽ സീറ്റ് ഉടൻ നഷ്ടമാകും. മുൻപ് അടുത്ത രണ്ട് സ്റ്റേഷൻ വരെ ഇളവുണ്ടായിരുന്നുവെങ്കിലും ഇനി മുതൽ അത്തരം ആനുകൂല്യം ലഭിക്കില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. പഴയ രീതിയിൽ നിന്നും വ്യത്യസ്ഥമായി ടിടിഇമാർക്ക് നൽകിയിട്ടുള്ള പുതിയ എച്ച്എച്ച്ടി ടാബ്‌ലെറ്റുകൾ വഴി യാത്രക്കാരുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ സാധിക്കും. യാത്രക്കാരൻ ബോർഡിംഗ് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ ടിടിഇ ഉടൻ തന്നെ അത് ടാബ്‌ലെറ്റിൽ രേഖപ്പെടുത്തും.

യാത്രക്കാരൻ എത്തിയില്ലെന്ന് രേഖപ്പെടുത്തിയാലുടൻ ആ സീറ്റ് വെയ്റ്റിംഗ് ലിസ്റ്റിലോ ആർഎസിയിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി അനുവദിക്കപ്പെടും. നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകിക്കഴിഞ്ഞാൽ ആ വിവരം നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്വന്തം ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക. നിശ്ചയിച്ച സ്റ്റേഷനിൽ നിന്ന് കയറാൻ സാധിക്കില്ലെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഐആർസിടിസ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിംഗ് പോയിന്റ് മാറ്റി നൽകേണ്ടതാണ്. അല്ലാത്തപക്ഷം റിസർവ് ചെയ്ത സീറ്റ് നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...