ന്യൂഡല്‍ഹി: ദരിദ്രര്‍ എന്നത് മാത്രമാണ് രാജ്യത്തെ ഏക ജാതിയെന്ന് പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വയം ഒ.ബി.സി വിഭാഗക്കാരനെന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ബി.ജെ.പിക്കാര്‍ ആദിവാസി വിഭാഗക്കാരെ വനവാസി എന്നാണ് വിശേഷിപ്പിക്കുന്നത്. മുമ്ബ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ശേഷം ആ മനുഷ്യനെ ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത് വനവാസി എന്നാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത്തരം വാക്കുകള്‍ റദ്ദാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
“ബി.ജെ.പി നേതാക്കള്‍ അവരുടെ പ്രസംഗങ്ങളില്‍ എല്ലാം ആദിവാസികളെ വനവാസി എന്നാണ് വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദിയും ആര്‍.എസ്.എസും ചേര്‍ന്നാണ് വനവാസി എന്ന പദം കൊണ്ടുവന്നത്. വനവാസി എന്നും ആദിവാസി എന്നുമുള്ള പ്രയോഗങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ശേഷം ആ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതാണ് ബി.ജെ.പിയുടെ മാനസികാവസ്ഥ. അവരുടെ വിചാരം നിങ്ങളുടെ സ്ഥാനം മൃഗങ്ങളെ പോലെ കാട്ടിലാണെന്നാണ്, മൃഗങ്ങളോടെന്ന പോലെയാണ് അവര്‍ നിങ്ങളോട് പെരുമാറുന്നത്” – രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഒരു ബി.ജെ.പി നേതാവ് മൃഗത്തിന്‍റെ ദേഹത്ത് മൂത്രമൊഴിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? പക്ഷേ അവര്‍ ആദിവാസികളുടെ ദേഹത്ത് മൂത്രമൊഴിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. ആദിവാസി എന്നാല്‍ രാജ്യത്തിന്‍റെ ശരിയായ അവകാശികള്‍ എന്നാണ് അര്‍ത്ഥം. ബി.ജെ.പി ഈ പദം ഉപയോഗിക്കില്ല. കാരണം അങ്ങനെ ചെയ്താല്‍ അവര്‍ക്ക് നിങ്ങളുടെ ഭൂമി തിരികെ നല്‍കേണ്ടി വരും. വെള്ളവും കാടും തിരികെ നല്‍കേണ്ടി വരും. നേരത്തെ പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങളില്ലാം വനവാസി എന്ന പ്രയോഗമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം ആ പ്രയോഗം ഉപയോഗിക്കുന്നില്ല. ആ പദപ്രയോഗം മാറ്റാനായെങ്കിലും ചിന്തയും കാഴ്ചപ്പാടും മാറ്റാൻ മോദിക്ക് സാധിക്കില്ല. ഇപ്പോഴും മോദിയുടെ ചിന്ത ആദിവാസികളെ അപകീര്‍ത്തിപ്പെടുത്തുക എന്ന് തന്നെയാണ്.
മോദി അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറയാറുണ്ട് രാജ്യത്തെ ഏക ജാതി ദരിദ്രര്‍ ആണെന്നാണ്. അങ്ങനെ രാജ്യത്ത് ഒരേയൊരു ജാതി മാത്രമാണുള്ളതെങ്കില്‍ എന്തുകൊണ്ടാണ് മോദി അദ്ദേഹത്തെ സ്വയം ഒ.ബി.സി എന്ന് വിശേഷിപ്പിക്കുന്നത്? മോദി എന്താണ് ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്നത്? അദാനിക്ക് കൈ കൊടുക്കുന്നതാണോ? അദാനി നിങ്ങളുടെ ഭൂമി തട്ടിയെടുക്കുകയാണ്. നിങ്ങള്‍ അത് തടയുമ്പോഴാകാട്ടെ ബി.ജെ.പി നിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. അദാനി നിങ്ങളുടെ ഭൂമിയും ഖനികളും കൈക്കലാക്കുകയാണ്. അതിന്‍റെ പണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? ആ പണമെല്ലാം പോകുന്നത് അമേരിക്കയിലേക്കാണ്, വിദേശത്തേക്കാണ്. ആ പണം തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്” – രാഹുല്‍ ഗാന്ധി പറഞ്ഞു. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 7, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായായിരിക്കും നടക്കുക. ജഗദല്‍പൂരില്‍ ആദ്യഘട്ടത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഗോത്രവര്‍ഗക്കാര്‍ക്ക് ആധിപത്യമുള്ള മണ്ഡലമാണിത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.