മഴ ശക്തമായാൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും ; പഠന റിപ്പോർട്ടുകളുമായി ഐസർ മൊഹാലിയിലെ ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്.

ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്. തുലാമഴ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. ഉരുൾപൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം.

ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. ഇത് മുന്നിൽ കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച, ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ്. ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...