വീട്ടില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ഉടൻ മെസേജെത്തും ; എത്ര ദൂരെയിരുന്നാലും ഫോണിലൂടെ റെഗുലേറ്റര്‍ ഓഫ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീടുപൂട്ടിയിറങ്ങിയാലും മിക്കവരുടെയും ചിന്തയിലെത്തുന്ന കാര്യങ്ങളിലൊന്നാകും ഗ്യാസ് ഓഫ് ചെയ്‌തോ ഗ്യാസ് ചോര്‍ച്ചയുണ്ടാകുമോ എന്നൊക്കെ. അത്തരം ഭയമൊന്നും ഭാവിയില്‍ വേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് വെങ്ങൂര്‍ സാൻജോ ഇ.എം.എച്ച്‌.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍.എ. റെജുദേവും വൈഷ്ണവ് ബാബുവും. റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലെ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് പുത്തൻ സംവിധാനം ഇവര്‍ പരിചയപ്പെടുത്തിയത്. വീട്ടില്‍ ഘടിപ്പിക്കുന്ന സെൻസറും മൊബൈല്‍ ഫോണിലെ ആപ്പും തമ്മില്‍ സംയോജിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്നതോടെ ഫോണില്‍ മുന്നറിയിപ്പ് ലഭിക്കും.

ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ അത് സെൻസര്‍ മുഖേന നമ്മുടെ മൊബൈലില്‍ സന്ദേശമായും ഈ മെയിലായും എത്തും. ഒന്നിലേറെത്തവണ സന്ദേശങ്ങള്‍ ലഭിക്കും. ഈ മുന്നറിയിപ്പ് ലഭിച്ചാലുടൻ മൊബൈലിലെ ആപ്പിലൂടെ വീട്ടിലെ ഗ്യാസിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ചോര്‍ച്ചയുണ്ടായാല്‍ ഏഴ് സെക്കൻഡിനകം അറിയിപ്പെത്തും. വീട്ടിലെ എല്ലാ അംഗങ്ങളുടെ മൊബൈലിലേക്കും ആവശ്യമെങ്കില്‍ സംവിധാനം കണക്‌ട് ചെയ്യാം. ഒരു വീട്ടില്‍ ഒന്നിലധികം സെൻസര്‍ വെയ്ക്കാനും ഏതില്‍ നിന്നുള്ള സെൻസറിലൂടെയാണ് അലര്‍ട്ട് ലഭിക്കുന്നതെന്ന് മനസിലാക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...