ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ രണ്ടാം സ്വതന്ത്ര്യസമരം നടത്തേണ്ടി വരും ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ രണ്ടാം സ്വതന്ത്ര്യസമരം നടത്തേണ്ടിവരുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ റാന്നി ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ക്കാരങ്ങളാല്‍ സമ്പന്നമായ രാജ്യത്തെ തച്ചുടച്ച് മതരാഷ്ട്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാഹോദര്യം ഊട്ടിഉറപ്പിച്ച് ഭരണഘടന എഴുതിയ അംബേദ്കര്‍ ഇന്ത്യയെ മതനിരപേക്ഷ രാജ്യമായിട്ടാണ് കണ്ടത്. എന്നാല്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ ഇല്ലാതാക്കി കുത്തകകള്‍ക്ക് തീറെഴുതുകയാണ് ബി.ജെ.പി ചെയ്യുന്നത്.

സമാധാന ജീവിതം കാംക്ഷിക്കുന്ന മതേതര മനസ്സുകളെ വേദനിപ്പിക്കാന്‍ മാത്രമേ പഹല്‍ഗാം പോലുള്ള ഭീകരാക്രമണങ്ങള്‍ ഉപകരിക്കു. ഭീകരവാദികള്‍ ഉന്നമിടുന്ന തരത്തില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ കഴിയില്ല എന്നും ചിറ്റയം പ്രതികരിച്ചു. ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം ആര്‍. നന്ദകുമാര്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ ജോയി വള്ളിക്കാല, കെ.കെ വിലാസിനി, എം.ശ്രീജിത്ത്, വിപിന്‍ പൊന്നപ്പന്‍, രഞ്ജിത്ത് റാന്നി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...