ജാഥക്ക് വന്നില്ലേൽ തൊഴിലുറപ്പ് പണി ഉണ്ടാവില്ല : തൊഴിലാളികളെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലി ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സി.പി.എം പഞ്ചായത്ത് മെമ്പറുടെ ഭീഷണി. ജാഥയ്ക്ക് എത്താത്തവര്‍ക്ക് ജോലി നല്‍കേണ്ടി വരുമോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് നേതാവ് പറയുന്നതിന്‍റെ ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കോഴിക്കോടും കണ്ണൂരുമായി നടന്ന ഗോവിന്ദൻ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥക്ക് വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ഇതിൽ കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവിടുത്തെ പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ സി സുചിത്ര ഭീഷണി സന്ദേശമയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി തളിപ്പറമ്പിൽ എത്തുന്ന പരിപാടിയിൽ എല്ലാ തൊഴിലുറപ്പ് പണിക്കാർക്കും നിർബന്ധമായും പങ്കെടുത്തിരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുചിത്രയുടെ ഭീഷണീ സന്ദേശം. മാത്രമല്ല എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും അന്നത്തെ പണി ഉപേക്ഷിച്ച് ജാഥയിൽ അണി ചേരണം എന്നും വന്നില്ലെങ്കിൽ ഇനി പണി ഉണ്ടാവില്ലെന്നും ഇവർ ഭീഷണി മുഴക്കുന്നു.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലുറപ്പ് പദ്ധതിയും അതിലേക്കായി നൽകുന്ന ഫണ്ടും എങ്ങനെയാണ്‌ സി.പി.എം പാർട്ടി തങ്ങളുടെതായി കൈയ്യടക്കി വെച്ചിരിക്കുന്നതെന്നതിന്‍റെ തെളിവാണിത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പണി നിർത്തിവെച്ച് മീറ്റീങ്ങിൽ എത്തിക്കണം എന്ന നിർദ്ദേശം പാർട്ടി തലപ്പത്ത് നിന്നും വന്നതാണോ, അതോ പ്രാദേശിക നേതാവിന്‍റെ കുബുദ്ധിയിൽ തോന്നിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഓരോ ബജറ്റിലും വൻ തുകയാണ്‌ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കായി നൽകുന്നത്.

കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്‌. ഈ പദ്ധതിയാണിപ്പോൾ പ്രാദേശികമായി സി.പി.എം പാർട്ടി പിടിമുറുക്കിയിരിക്കുന്നത്. മുമ്പ് സി.പി.എം പരിപാടിക്ക് 50 രൂപ വീതം തൊഴിലുറപ്പ് പണിക്കാരിൽ നിന്നും പിടിക്കുന്നത് വിവാദമായിരുന്നു. പാർട്ടി പരിപാടിക്ക് ചിലവിലേക്കായിരുന്നു അന്ന് എല്ലാ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും നിർബന്ധിത പിരിവു നടത്തിയിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...

തിരുവനന്തപുരം വെങ്ങാനൂരില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

0
നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക...

വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്കായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6 ; പോരായ്മകൾ രേഖയാക്കില്ല

0
തിരുവനന്തപുരം : ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ...