വലിയൊരു കലോത്സവത്തിനായി ശ്രീരാഗ് ഫ്രെയിംസ് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : വരുന്ന മാർച്ച്‌ 19 ന് ദുബായ് എത്തിസലാത്ത് അക്കാദമിയിൽ വെച്ച് കാലത്ത് 8.00 മണി മുതൽ രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പകലിരവ്…! ശ്രീരാഗ് കലോത്സവം 2023 മലകൾ കടന്ന് നാടൻ കലകളുടെ പുനർജ്ജനിയുമായി, മണൽപ്പരപ്പിനുത്സവമായി കലാ കേരളം ഈ പ്രവാസ ഭൂമികയിൽ പെയ്തിറങ്ങുന്നു…! ഇന്നലെ ദുബായ് ക്രീക്ക് പാർക്കിൽ വെച്ച് ശ്രീരാഗ് ഫ്രെയിംസ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശ്രീരാഗ് ഫ്രെയിംസിന്‍റെ സ്ഥാപകനും പ്രസിഡണ്ടുമായ ശ്രീ. അജിത്കുമാർ തോപ്പിൽ, സെക്രട്ടറി ശ്രീ രോഷൻ, ഖജാൻജി ശ്രീ. സുനിൽ ആലുങ്കൽ എന്നിവർക്കൊപ്പം മറ്റു ഭാരവാഹികളുമായി ചേർന്ന് ശ്രീരാഗ് കലോത്സവം 2023 ന്‍റെ ബ്രോഷറും എൻട്രി പാസ്സും പ്രകാശനം നടത്തി.

അന്യം നിന്ന് പോകുന്ന നാടൻ കലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തുകൊണ്ട് അത്തരം കലകളെ ഈ പ്രവാസ lലോകത്തും പരിപോഷിപ്പിക്കുക എന്ന രീതിയിൽ ഒപ്പം 14 ജില്ലകളിലേയും നാടൻ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് കലോത്സവത്തെ സംഘടിപ്പിക്കുന്നത്. കേൾവികേട്ട തൃശ്ശൂർ പൂരത്തിന്‍റെ ഇലഞ്ഞിത്തറ മേളം പ്രമാണിയായി ഈ വർഷം തിരഞ്ഞെടുത്ത മേളകുലപതികിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വമേകി 75 പേർ അണിനിരക്കുന്ന പാണ്ടിമേളം കലോത്സവത്തിന് മാറ്റ് കൂട്ടുന്നു.

കൂടാതെ ആദ്യമായി മൂന്ന് കലാ വിഭാഗങ്ങൾ, ഈ പ്രവാസ ഭൂമിയിൽ എത്തുന്നു എന്ന പ്രത്യേകതയും ശ്രീരാഗ് കലോത്സവത്തിന് സ്വന്തമാകുന്നു. കൈരളി ബാൻഡ് ചാലക്കുടിയും ഒപ്പം രാഗദീപം മുണ്ടത്തിക്കോട് വത്സനും ചേർന്ന ബാൻഡ് മേളം, കൂറ്റനാട് തട്ടകം നാടൻ കലാ സമിതി അവതരിപ്പിക്കുന്ന, തിറയാട്ടം, കക്കാട്ട് യക്ഷഗാന കലാ കേന്ദ്രം ഒരുക്കുന്ന യക്ഷ ഗാനം എന്നിവ ഈ ആഘോഷത്തിന്‍റെ മാത്രം പ്രത്യേകതയാണ്. രാത്രിയെ ആവേശഭരിതമാക്കാൻ യുവ മിമിക്രി കലാകാരൻ മഹേഷ്‌ കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്രിയും, പ്രശസ്ത പിന്നണി ഗായകൻ അനൂപ് ശങ്കർ നയിക്കുന്ന ഗാനമേളയും, കാണികൾക്ക് മതിമറന്നുല്ലസിക്കാൻ പ്രാപ്തമാകുമെന്നതിൽ, സംശയമില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...