Saturday, April 12, 2025 1:45 pm

മുതിര കഴിച്ചാല്‍ കുതിര ആകാം

For full experience, Download our mobile application:
Get it on Google Play

പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര.  ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.  സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. കുതിരയുടെ ഭക്ഷണമായിട്ടാണ്  മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്. മുതിര കഴിച്ചാല്‍ കുതിരയാവാം എന്നാണ് പഴഞ്ചൊല്ല്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ് എന്നതു തന്നെയാണ് ഈ ചൊല്ലിന്‍റെ പൊരുള്‍.

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ  ഇതില്‍ അടങ്ങിയിട്ടുണ്ട്.  കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

ധാരാളം ആന്റി ഓക്‌സിഡന്‍റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്‍റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവ കാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്‍റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.  മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും. വിത്തിൽ ആൾബുമിനോയിഡുകള്‍, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച ; 58 ദിവസങ്ങൾക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

0
ചാലക്കുടി : ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച...

കടമ്മനിട്ട ഓർത്തഡോക്‌സ് പള്ളിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
കടമ്മനിട്ട : സെന്റ് ജോൺസ് ഓർത്തഡോക്‌സ് പളളിയിൽ ഒവിബിഎസിനോട് അനുബന്ധിച്ച്...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

0
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം....

കൊച്ചിയിൽനിന്ന് ഫുക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ

0
കൊച്ചി: കൊച്ചിയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങി എയർ...