വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. സിബിഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്‌സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് പോക്‌സോ കോടതി വിധി പറഞ്ഞത്. മക്കളുടേത് കൊലപാതകം തന്നെയാണെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു.

പോക്സോ കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ സന്തോഷമുണ്ട്. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് പറഞ്ഞു. നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വീണ്ടും അന്വേഷിക്കരുത്. നേരത്തെ അറിയാവുന്ന തെളിവുകളെല്ലാം സി ബി ഐക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നും മാതാവ് പറഞ്ഞു.

കഴിഞ്ഞ ഡിവസംബര്‍ 27നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണ് തെളിയിക്കുന്ന ഒരു തെളിവുമില്ലെന്നും സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ അതേ കാര്യങ്ങള്‍ തെന്നെയായിരുന്നു സി ബി ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ പോക്സോ കോടതി തള്ളിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...