യുവാവിനെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : യുവാവിനെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം വമ്പുവീട്ടില്‍ ഷഹനാസിനെയാണ് (18 ) കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. തലക്കും നടുവിനും അടിയേല്‍ക്കുകയും വയറിന് ചവിട്ടേല്‍ക്കുകയുംചെയ്ത യുവാവ് നിലവില്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പട്ടിമറ്റം കന്നുപറമ്പില്‍ ഷമീര്‍ (30), ഷഫീക്ക് (33), പിതാവ് അസീസ് (60) എന്നിവര്‍ക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തലക്കടിച്ചത് തടുക്കുവാന്‍ ശ്രമിക്കുകയും കാര്‍ എടുത്തുകൊണ്ടുവന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും കാര്‍ കത്തിക്കുമെന്ന ഭീഷണിമൂലം ഒരുമണിക്കൂറോളം അവശനിലയില്‍ കിടന്നു. സമീപവാസിയായ മുജീബ് ആണ് ഷഹനാസിനെ സ്വന്തം വാഹനത്തില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. സിഐ ഷിന്റോ പി.കുര്യന്‍, എസ്‌ഐ അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....