വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം ഉപേക്ഷിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നേമം : വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവന്‍ സ്വര്‍ണം കവര്‍ന്ന ശേഷം 15 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ച സംഭവത്തില്‍ മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍ വീട്ടില്‍ ഗണേശന്‍ (44) അറസ്റ്റിലായി. പള്ളിച്ചല്‍ ഇടയ്ക്കാട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പത്മകുമാരി അമ്മയെ കഴിഞ്ഞ മാസം 29 ന് വൈകിട്ട് 6 മണിയോടെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്.

ഇവരെ തട്ടിക്കൊണ്ടുപോയ കാറിനെ പിന്തുടര്‍ന്ന കാറിന്‍റെ  ഉടമയാണ് ഇയാള്‍. കാറില്‍ ഇയാള്‍ ഇല്ലായിരുന്നുവെന്നും മോഷണ സംഘത്തിന് കാര്‍ കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശിയായ ഇയാള്‍ മലയിന്‍കീഴില്‍ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ വിവിധ സ്റ്റേഷനുകളിലായി കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ഇയാളെന്ന് നരുവാമൂട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ധനപാലന്‍ പറഞ്ഞു. ആറ്റിങ്ങലിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ എട്ടുപേര്‍ ഉണ്ടെന്നാണ് പോലീസിന്‍റെ  നിഗമനം. ചേര്‍ത്തലയിലെ റെന്‍റ്  എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്ക്  എടുത്ത കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഇതില്‍ രണ്ടുപേര്‍ തമിഴ് സംസാരിക്കുന്നവരാണെന്ന് പത്മകുമാരി അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഷാഡോ പോലീസും നരുവാമൂട് പോലീസും ഇതര ജില്ലകളില്‍ പരിശോധന നടത്തിയെങ്കിലും സംഭവം നടന്ന് രണ്ടാഴ്ചയോളം ആയിട്ടും ഇതുവരെ പ്രതികളെ പിടികൂടാനാവാത്തത് പോലീസിന് ക്ഷീണമായി. പ്രാവച്ചമ്പലം  ഇടയ്ക്കാട് മണലുവിള ക്ഷേത്രത്തിന് സമീപത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ ഊരിയെടുത്തശേഷം കാട്ടാക്കടയ്ക്ക് സമീപം കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...