ആരോഗ്യ ശീലങ്ങള്‍ കൃത്യമായി പിന്‍തുടര്‍ന്നാല്‍ തൈറോയിഡ് പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാം

For full experience, Download our mobile application:
Get it on Google Play

മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളില്‍ വെച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യന്റെ കഴുത്തിനു മുന്‍ഭാഗത്ത് ശബ്ദനാളത്തിനു (larynx-voice )തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങളെ കണ്‍ട്രോള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെങ്കില്‍ അത് ശരീരഭാരത്തെ ബാധിക്കുന്നു. ഹൈപറാക്ടീവ് തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീരഭാരം കുറയുകയും ഹൈപോആക്ടീവ് തൈറോയ്ഡ് ഉണ്ടെങ്കില്‍ ശരീരഭാരം കൂടുകയും ചെയ്യുന്നു. ചില ആരോഗ്യ ശീലങ്ങള്‍ കൃത്യമായി നിലനിര്‍ത്തുകയും വിട്ടുവീഴ്ചകളില്ലാതെ അവ പിന്തുടരുകയും ചെയ്താല്‍ തൈറോയിഡ് പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാം.

* ആവശ്യത്തിന് ഉറക്കം – തൈറോയിഡ് പ്രശ്നങ്ങളുള്ളവര്‍ ഏറ്റവും കുറഞ്ഞത് 7 മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. 7 – 9 മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉറക്കമില്ലായ്മ തൈറോയിഡ് ഹോര്‍മോണ്‍ ബാലന്‍സ് തകരാറിലാക്കിയേക്കാം.
* ഇടവിട്ടുള്ള പരിശോധന – ഇടവിട്ടുള്ള ആരോഗ്യ പരിശോധന ഉറപ്പാക്കണം. തൈറോയിഡ് ഫംഗ്ഷന്‍ ടെസ്റ്റ് മറക്കാതെ ചെയ്യണം. ഇത് തൈറോയിഡ് പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
ദിവസവും വ്യായാമം – ദിവസവും വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും തൈറോയിഡിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
* സംസ്‌കരിച്ച ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക – സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കും. ഇത് തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ റിഫൈന്‍ ചെയ്ത പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.
* സമ്മര്‍ദ്ദം നിയന്ത്രിക്കുക – നിരന്തരം സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ തൈറോയിഡ് പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. സമ്മര്‍ദ്ദം തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം...

0
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

0
മലപ്പുറം: ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ...

ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു

0
പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ...

പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി...