ഇങ്ങനെ കിളി മീ‍ൻ കിട്ടിയാൽ ‘കിളി’ പോയതു തന്നെ ; കിലോയ്ക്ക് 40 രൂപ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഇങ്ങനെ കിളി മീൻ എത്തിയാല്‍ കണ്ട് നിക്കുന്നവരുടെ കിളി പോയത് തന്നെ. തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ നിന്നാണ് ചാകരയെത്തിയതോടെ മീൻ വില താഴേക്ക് പതിച്ചിരിക്കുന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ് രണ്ട് ദിനം പിന്നിട്ടപ്പോഴേക്കുമുള്ള കാഴ്ചയാണിത്. ഹാര്‍ബറുകളില്‍ എങ്ങും കിളി മീനുകളുടെ ചാകരയാണ്. തീരത്ത് നിന്ന് കടലിലെത്തി മീനുമായി തിരികെയെത്തിയവര്‍ക്കും പറയാനൊന്നെയുള്ള കിട്ടിയതിലേറെയും കിളി മീനാണ്. ഹാര്‍ബറുകളില്‍ കിളി തട്ടിയിട്ട് നടക്കാൻ വയ്യ എന്ന അവസ്ഥയായതോടെ വില നേരെ നിലം പതിച്ചു. കിലോയ്‌ക്ക് 40 രൂപ വരെ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ വില.

ആദ്യ ദിവസം കച്ചവടം നടന്നത് 100-130 എന്നീ നിരക്കുകളിലായിരുന്നു. എന്നാല്‍ നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയതോടെ സംഭവം മാറി മറിയുകയായിരുന്നു. ബോട്ടുകളില്‍ പോയവര്‍ക്ക് പ്രധാനമായും കിട്ടിയതൊക്കെയും കിളി മീൻ തന്നെ. എന്നാല്‍ മറ്റ് മീനുകള്‍ തീരെ ചെറിയ അളവില്‍ മാത്രമാണ് കിട്ടിയത്. ആദ്യ ദിവസങ്ങളില്‍ കിളിയ്‌ക്ക് മെച്ചപ്പെട്ട വില കിട്ടിയതോടെ പല ബോട്ടുകള്‍ക്കും ലക്ഷങ്ങളുടെ ലാഭമാണ് കയ്യില്‍ ഒതുങ്ങിയത്.

എന്നാല്‍ ഇന്നലെ സ്ഥിതി മാറി മറിയുകയായിരുന്നു. അധിക മീനെത്തിയതോടെ വിലയിലും മാറ്റം വന്നു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ കിളി മീനിന്റെ ലഭ്യത വര്‍ദ്ധിക്കുന്നതിനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തല്‍. പ്രധാന പ്രശ്‌നമെന്തെന്നാല്‍ കാഴ്ചയിലെ ഭംഗി രുചിയില്‍ ഇല്ലാത്തതിനാല്‍ തന്നെ പ്രാദേശിക വിപണിയില്‍ കിളി മീനിന് വലിയ ഡിമാൻഡ് ഇല്ല എന്നതാണ് വാസ്തവം. എന്നാല്‍ ഹൈറേഞ്ച് മേഖലകളിലേക്ക് ഉള്‍പ്പെടെ നിരവധി ഇടങ്ങളിലേക്ക് ഇത് കാര്യമായി പോകുന്നുണ്ട്.

വര്‍ഷങ്ങളായി ഉത്തരേന്ത്യൻ കമ്പനികളാണ് കിളി മീൻ വാങ്ങുന്നത്. പേസ്റ്റ് രൂപത്തിലാക്കി കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് ഇവര്‍ മീൻ വാങ്ങുന്നത്. കിളി മീനിന് തരക്കേടില്ലാത്ത തോതില്‍ വില കിട്ടി തുടങ്ങുന്നതും കമ്ബനികളോടെ വരവോട് കൂടിയായിരുന്നു. എന്നാല്‍ മീൻ ലഭ്യത ഇപ്പോള്‍ വൻ തോതില്‍ വര്‍ദ്ധിച്ചതോടെ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞ് പഴയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...