‘പണം തന്നാൽ ചികിത്സ നടത്താം’ ; സർക്കാർ ഡോക്ടർ രോഗിയോട് കൈക്കൂലി ചോദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് സർക്കാർ ഡോക്ടർ രോഗിയിൽ നിന്ന് കൈക്കൂലി ചോദിച്ചതായി പരാതി. കായംകുളം താലൂക്കാശുപത്രിയിലെ ഡോ. മിനി സേവിയറിനെതിരെയാണ് പരാതി. ഡോക്ടർക്ക് 3000 രൂപയും അനസ്തേഷ്യക്ക് 1500രൂപയും ആവശ്യപ്പെട്ടതായാണ് രോഗിയായ യുവതി പറയുന്നത്. പാവപ്പെട്ട കുടുംബത്തിലെ രോഗിയാണ് പരാതിക്കാരി. കായംകുളത്താണ് ഇവരുടെ താമസം. നാട്ടുകാരുടെ സഹായംകൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പുണ്ടായ രക്തസ്രാവത്തിനാണ് യുവതി ചികിത്സ തേടി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. ഗർഭപാത്രം നീക്കം ചെയ്താലെ പരിഹാരമാകൂ എന്നാണ് ഡോക്ടർ യുവതിയോട് പറഞ്ഞത്. വരുന്ന വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ തിയതി നിശ്ചയിച്ചത്.

പലതരത്തിലുള്ള ആരോഗ്യപരിരക്ഷക്ക് യുവതി അർഹയാണെങ്കിലും അതൊന്നും ഇല്ലാത്തതിനാൽ വാർഡ് കൗൺസിലറുടെ സഹായത്തോടെ ആലപ്പുഴ ജില്ലാ കലക്ടറെ അടുത്തിടെ കണ്ടിരുന്നു. സൗജന്യ ചികിത്സ തന്നെ ഉറപ്പാക്കണമെന്ന് കലക്ടർ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പരിഗണന കൊടുക്കണമെന്ന് കലക്ടർ നിർദേശിച്ച ഒരു രോഗിയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസിന് അടക്കം പരാതി നൽകി മുന്നോട്ടുപോകാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...