2023 വരെ കരം ഒടുക്കിയെങ്കിൽ തുടർന്നും കരം വാങ്ങണം : മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 1998 ൽ വിലകൊടുത്ത് വാങ്ങിയ വസ്തുവിന്റെ ഭൂനികുതി 2023 വരെ ഒടുക്കിയ സാഹചര്യത്തിൽ തുടർന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് ഉത്തരവ് നൽകി. കേരള ലാന്റ് ടാക്സ് നിയമം സെക്ഷൻ 3 (3) ഡി പ്രകാരം ഭൂനികുതി സ്വീകരിക്കണമെന്ന് സമാന കേസുകളിൽ ഹൈക്കോടതി വിധികളുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പ്രഥമദ്യഷ്ട്യാ റവന്യുവകുപ്പിന്റെ നിലപാട് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്.1938 ൽ ഉണ്ടായ ഭൂമി ഏറ്റെടുക്കൽ രേഖകൾ പരാതികക്ഷി ഹാജരാക്കണമെന്ന് പറയുന്നത് അന്യായമാണ്. ഭൂമിയിൽ കുറവുണ്ടെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത റവന്യു അധികൃതർക്കാണ്. പട്ടയം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അത് തീരുമാനിക്കേണ്ടത് സിവിൽ കോടതിയിലാണ്.

റവന്യുവകുപ്പിന് അതിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിയെ കുറിച്ച് നെടുമങ്ങാട് തഹസിൽദാർ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ തഹസിൽദാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. വാമനപുരം വില്ലേജിലുള്ള 3 ¾ സെന്റ് വസ്തുവിന്റെ കരം ഒടുക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ഉത്തരവ്. റീസർവേയിൽ പരാതിക്കാരന്റെ സ്ഥലം പൊന്നുംവിലയ്ക്ക് സർക്കാർ എടുത്തതായി കണ്ടെത്തിയെന്നും മുൻ ആധാര കക്ഷിയിൽ നിന്നും പൊന്നുംവിലയ്ക്ക് സ്ഥലം ഏറെടുത്തിട്ടില്ലെന്ന രേഖ ഹാജരാക്കണമെന്നുമാണ് നെടുമങ്ങാട് തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വാമനപുരം സ്വദേശി വി ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...