അമേരിക്ക: ദൈര്‍ഘ്യമേറിയ ചാന്ദ്രദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് മനുഷ്യര്‍. നാസയും, ഐഎസ്ആര്‍ഒയും, ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എയുമെല്ലാം മനുഷ്യരെ വഹിച്ചുള്ള വിവിധ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിറകെയാണ്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി ജീവന്‍ നിലനിര്‍ത്താനുള്ള കുടിവെള്ളം ലഭ്യമാക്കുക എന്നതാണ്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ബഹിരാകാശ നിലയങ്ങളില്‍ ഇതിനകം ഉപയോഗത്തിലുണ്ട്. സമാനമായി മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിവുള്ള സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡ്യൂണിലെ ‘സ്റ്റില്‍ സ്യൂട്ടുകളെ’ മാതൃകയാക്കിയാണ് ഈ സ്‌പേസ് സ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് ബഹിരാകാശ സഞ്ചാരികളുടെ മൂത്രം ശേഖരിക്കാനും അഞ്ച് മിനിറ്റിനുള്ളില്‍ അത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കിമാറ്റാനും സാധിക്കും. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഒരു ഗവേഷകരാണ് ഈ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിനായി ഈ സ്‌പേസ് സ്യൂട്ടുകള്‍ വിന്യസിക്കാനാവുമെന്നാണ് സ്യൂട്ട് നിര്‍മിച്ചവരുടെ പ്രതീക്ഷ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.