തിരുവനന്തപുരം : ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെയായിരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ സ്നേഹിക്കുന്നവരാരും ആ നിലപാട് എടുക്കില്ലെന്നും തിരുവനന്തപുരത്തേയ്ക്ക് കോവിഡിന്‍റെ വ്യാപനം വരട്ടെ എന്ന് പറഞ്ഞ് സാംസ്കാരിക വകുപ്പിന് നടപടി എടുക്കാനാകില്ലെന്നും മന്ത്രിപറഞ്ഞു.
ഐ.എഫ്.എഫ്.കെ മുൻപ് നടത്തുന്നത് പോലെ ഇപ്പോൾ നടത്താനാകില്ല. കേരളത്തിന്‍റെ വിവിധ മേഖലയിൽ നിന്നും തിരുവനന്തപുരത്തെ കോവിഡ് വ്യാപന കേന്ദ്രമാക്കാനാകില്ല. ആദ്യം ഓൺലൈനിൽ നടത്താനായിരുന്നു ആലോചനയെന്നും വലിയ മേള സംഘടിപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.