ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാനാണ് ധാരണ. അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം.

ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിന് ഇടയാക്കുമെന്നും നിഗമനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേരത്തെ താരിഖ് അന്‍വര്‍ കേരളത്തിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും മുതിര്‍ന്ന ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു. താരിഖ് അന്‍വര്‍ ശരത് പവാറുമായും ചര്‍ച്ച നടത്തുമെന്നും വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...