ഐ എഫ് എഫ് പി 2024 ; മുന്നൊരുക്കങ്ങളുമായി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയെ വരവേൽക്കാൻ കുടുംബശ്രീ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സംഘാടക സമിതി ഓഫീസിലെ സാന്നിദ്ധ്യം മുതൽ മേളയിൽ ഉടനീളം സജീവമാകാനാണ് നഗരസഭയിലെ സി ഡി എസ് യോഗ തീരുമാനം. മേളയുടെ സന്ദേശം എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ ഏറ്റവും അടുത്ത ദിവസങ്ങളിൽ അയൽക്കൂട്ടങ്ങൾ വിളിച്ചു ചേർക്കാനും വിളംബരജാഥയിൽ പങ്കെടുത്ത് വർണ്ണാഭമാക്കാനും യോഗം തീരുമാനിച്ചു. ജാഥയിലെ മികച്ച പങ്കാളിത്തത്തിന് പാരിതോഷികം നൽകും. മേളയുടെ വോളണ്ടിയേഴ്സായും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ പ്രവർത്തിക്കും. കുടുംബശ്രീ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരത്തിൻ്റെ ഉത്സവം പൂർണ്ണമാകുന്നത് കുടുംബശ്രീയുടെയും അതുവഴി മുഴുവൻ കുടുംബങ്ങളുടെയും പങ്കാളിത്തത്തിലൂടെയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഐ എഫ് എഫ് പി സംഘാടകസമിതി വൈസ് ചെയർമാൻ ജാസിംകുട്ടി, കൗൺസിലർമാരായ പി കെ അനീഷ് , അഡ്വ. എ സുരേഷ് കുമാർ, ശോഭ കെ മാത്യു, സി ഡി എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, വൈസ് ചെയർപേഴ്സൺ ടീന സുനിൽ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, കമ്മ്യൂണിറ്റി കൗൺസിലർ അർച്ചന, എൻയുഎൽഎം സിഒ ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...