ഐ എഫ് എഫ് പി ; 300 രൂപക്ക് കാണാം 36 സിനിമാ പ്രദർശനങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 300 രൂപ മുടക്കിയാല്‍ എത്ര സിനിമകള്‍ ആസ്വദിക്കാനാകും. ഏറിപ്പോയാല്‍ മൂന്ന്, സാധാരണഗതിയില്‍ അതിനപ്പുറം സാധ്യമല്ല. എന്നാല്‍ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു 300 വീശിയാല്‍, മൂന്ന് ദിവസം ഇഷ്ടം പോലെ സിനിമകള്‍ കാണാം. കുറഞ്ഞ ചിലവിൽ ലോക ക്ലാസിക്ക് ചലച്ചിത്രങ്ങൾ കാണാൻ അവസരം ഒരുക്കുകയാണ് പത്തനംതിട്ട ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐ എഫ് എഫ് പി). മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 28 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. 18 ഇന്ത്യൻ ചിത്രങ്ങളിൽ 13 എണ്ണം മലയാളത്തിൽ നിന്നാണ്. ഡോ. ബിജു സംവിധാനം നിർവ്വഹിച്ച് 2023 ൽ പുറത്തിറങ്ങിയ അദൃശ്യ ജാലകങ്ങൾ, ആനന്ദ് ഏകർഷി ചിത്രം ആട്ടം തുടങ്ങി അനന്തരം, ബി 32 മുതൽ 44 വരെ, കുട്ടിസ്രാങ്ക്, മാൻഹോൾ, നൻപകൽ നേരത്ത് മയക്കം, ഓളവും തീരവും, സ്വരൂപം, വലസൈ പറവകൾ, വാസ്തുഹാര, 1982 ൽ പുറത്തിറങ്ങിയ കെ ജി ജോർജ്ജിൻ്റെ യവനിക, പത്മരാജന്റെ നവംബറിൻ്റെ നഷ്ടം എന്നിവയാണ് മേളയിലെത്തുന്ന മലയാള ചിത്രങ്ങൾ.

കോർട്ട്, ഏക് ദിൻ അചാനക്, മഹാനഗർ, മെർകു തൊടർചി മലയ്, ദ ലഞ്ച് ബോക്സ് എന്നിവയാണ് മറ്റ് ഇന്ത്യൻ ക്ലാസ്സിക്കുകൾ. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പോട്ടംകിൻ, 1950 ലെ റാഷമൺ എന്നിവ ഉൾപ്പെടെ 10 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ നിർബന്ധമാണ്. നഗരത്തിലെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ടും ഗൂഗിൾ ഫോം മുഖേന ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ് നൽകുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും ആണ് മേളയുടെ രജിസ്ട്രേഷൻ ഫീസ്. പണം ഓൺലൈനായി അടക്കുന്നതിന് യുപിഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...