Sunday, May 19, 2024 6:17 pm

ഐജി പി വിജയന് സ്ഥാനക്കയറ്റം : ഇനി പോലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ സസ്‌പെന്‍ഷനിലാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്നു. പോലീസ് അക്കാദമി ഡയറക്ടരായാണ് പുതിയ നിയമനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പോലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം.

സംസ്ഥാനത്ത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍. സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പി വിജയനാണ്. കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മഹാലക്ഷ്മി സ്‌കീം’ ആയുധമാക്കി കോണ്‍ഗ്രസ് ; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

0
ന്യൂഡല്‍ഹി: 'മഹാലക്ഷ്മി സ്‌കീം' പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ആറ്, എഴ്...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം

0
കായംകുളം : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. കൃഷ്ണപുരം...

എന്നിടം പരിപാടിയുടെ ഉത്ഘാടനം ഒമ്പതാം വാർഡ് ഒഴുവൻപാറയിൽ നടത്തി

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികത്തോട് അനുബന്ധിച്ച് "...

ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

0
കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി...