വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ മർദ്ദിച്ച പ്രതി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ മർദ്ദിച്ച പ്രതി പോലീസ് പിടിയിൽ. ചെറിയനാട് മുറിയിൽ ചന്ദ്രികാലയത്തിൽ സുമോദ് (40) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചെറിയനാട് നെടുവരം കോട് വലിയപറമ്പിൽ കുട്ടപ്പൻ്റ ഭാര്യ ലക്ഷ്മി കുട്ടി (77) നെയാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്. ലക്ഷ്മി കുട്ടിയുടെ അയൽവാസിയാണ് സുമോദ്. വൃദ്ധയുമായി ഇയാൾ ദീർഘനാളായി വസ്തുവിൻ്റെ അതിർത്തി സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അസഭ്യം പറഞ്ഞു കൊണ്ട് സുമോദ് വൃദ്ധയെ ഉപദ്രവിക്കുകയായിരുന്നു. രാത്രിയിൽ ബഹളവും കരച്ചിലും കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് മർദ്ദനമേറ്റ് അവശനിലയിൽ കിടന്ന വൃദ്ധയെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധയെ അടിച്ച് അവശയാക്കിയ ശേഷം പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. മർദ്ധനത്തിനിടയിൽ വൃദ്ധയുടെ രണ്ട് പവൻ്റെ സ്വർണ്ണമാലയും നഷ്ടപെട്ടു. ലക്ഷ്മി കുട്ടിയമ്മ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് എത്തിയ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റുചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....