തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും ഹസൻ പറഞ്ഞു. ഒറ്റക്കൊട്ടായുള്ള പ്രതിഷേധത്തിന് സർക്കാർ ഇനിയും വൈകരുത്. മുഖ്യമന്ത്രിയുടെ പാർട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന താൽപര്യത്തേക്കാൾ എൽഡിഎഫ് സർക്കാരിന് മുൻഗണന സ്വാർഥ താല്പര്യങ്ങൾക്കെന്നും ഹസൻ കുറ്റപ്പെടുത്തി. ആത്മാർഥയുണ്ടെങ്കിൽ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.






























