പ്രതികൂല കാലാവസ്ഥകള്‍ അവഗണിച്ച്‌ മകര കൊയ്‌ത്തിനുള്ള വിത്തെറിഞ്ഞ്‌ വള്ളിക്കോട്ടെ നെല്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രതികൂല കാലാവസ്ഥകള്‍ അവഗണിച്ച്‌ മകര കൊയ്‌ത്തിനുള്ള വിത്തെറിഞ്ഞ്‌ വള്ളിക്കോട്ടെ നെല്‍ കര്‍ഷകര്‍. കത്തുന്ന വെയിലും കനത്ത മഴയും ഇത്തവണത്തെ മകര കൊയ്‌ത്തിനുള്ള കൃഷിയിറക്കല്‍ വൈകിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ മറികടന്ന്‌ വേട്ടക്കുളം പാടശേഖരത്തില്‍ വിതച്ച നെല്‍ വിത്തുകള്‍ കിളിര്‍ത്തതോടെ കൂടുതല്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കാനുള്ള ആവേശത്തിലാണ്‌ കര്‍ഷകര്‍. വേട്ടക്കുളത്ത്‌ 90 ഏക്കര്‍ സ്ഥലത്ത്‌ 60 കര്‍ഷകര്‍ ചേര്‍ന്നാണ്‌ ഇത്തവണ കൃഷി ഇറക്കിയത്‌. അത്യുല്‍പാദന ശേഷിയുള്ള ഉമ വിത്താണ്‌ ഇവിടെ വിതച്ചത്‌. ജില്ലയില്‍ അപ്പര്‍ കുട്ടനാട്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്ല്‌ ഉല്‌പാദിപ്പിക്കുന്ന പാടശേഖരമാണ്‌ വള്ളിക്കോട്ടേത്‌. 15 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ ഒമ്പത്‌ വലിയ പാടശേഖരങ്ങളുണ്ട്‌. സപ്ലൈകോയുടെ പ്രധാന നെല്ല്‌ സംഭരണ സ്ഥലം കൂടിയാണിവിടം.

പ്രതികൂല കാലാവസ്ഥകള്‍ എത്തിയതാണ്‌ മകര കൃഷി വൈകാന്‍ കാരണം. കടുത്ത വേനലിനെ തുടര്‍ന്ന്‌ പാടശേഖരങ്ങള്‍ വിണ്ടുകീറിയതായിരുന്നു ആദ്യ പ്രതിസന്ധി. ഇടയ്‌ക്ക്‌ എത്തിയ മഴയുടെ ആശ്വാസത്തില്‍ പാടശേഖരങ്ങള്‍ ഉഴുതുമറിച്ച്‌ വിത്ത്‌ വിതയ്‌ക്കുന്നതിന്‌ പാകമാക്കിയപ്പോഴാണ്‌ വീണ്ടും കാലം തെറ്റി പെരുമഴ എത്തിയത്‌. ഇതോടെ വിത മുടങ്ങി. ആദ്യഘട്ടത്തില്‍ കൈപ്പട്ടൂര്‍ പാടശേഖരത്തില്‍ എറിഞ്ഞ നെല്‍ വിത്തുകള്‍ നശിക്കുകയും ചെയ്‌തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

0
മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള...

ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ നൊമ്പരക്കാഴ്ചയായി 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം

0
ടെഹ്റാൻ : ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ...

ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറി ; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

0
തിരുവനന്തപുരം : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ...

മെഡിക്കൽ കോളജുകളിലെ ‘തറയിലെ കിടത്തിച്ചികിത്സ’ അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി...