ഇളകൊള്ളൂർ അതിരാത്രം ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

ഇളകൊള്ളൂർ : ഇളകൊള്ളൂരിനെ യാഗഭൂമിയാക്കി മാറ്റിയ അതിരാത്രം ഇന്ന് സമാപിക്കും. പുലർച്ചെ നിത്യകർമങ്ങൾക്ക് തുടക്കമാകും. രാവിലെ  അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷംവന്ന വിറകും സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. 10ന് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. യാഗശാല അഗ്നിക്ക് സമർപ്പിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് ഒന്നിന് തുടങ്ങും. വൈകിട്ട് മൂന്നിന് പൂർണാഹുതിയോടെ അതിരാത്രത്തിന് സമാപനമാകും. ഇന്നലെ രാവിലെ തൃതീയ സവനം ആരംഭിച്ചു. പ്രാത,ദ്വിദീയ സവനങ്ങളിൽ പത്ത്

മന്ത്രങ്ങളാണ് കഴിഞ്ഞദിവസം പൂർത്തിയാക്കിയത്. സോമ പിഴിഞ്ഞ് ആദ്യം ആദിത്യന്മാർക്ക് ആഹുതി കൊടുത്തു. തുടർന്ന് പതിനൊന്നാം സ്തുതി ആരംഭിച്ചു. ഈ സ്തുതികൾ അതീവ ശ്രദ്ധയോടെയാണ് ഋത്വിക്കുകൾ ചൊല്ലിയത്. ഇതിനുശേഷം പശുബലി നടന്നു. പുരോഡാശം എന്ന അരിമാവുകൊണ്ടുള്ള അടയാണ് പശുബലിക്കായി ഉപയോഗിച്ചത്. തുടർന്ന് സവിതാവിന് ആഹുതി ചെയ്യുകയും സോമപാനം ആരംഭിക്കുകയും ചെയ്തു. ഇതിന് ശേഷം അധിപ്രാധാന്യമേറിയ യജ്ഞായജ്ഞീയം എന്ന സ്തുതി തുടങ്ങി. തുടർന്ന് ഉക്ത്യയാഗം ആരംഭിച്ചു. ശേഷം ഷോഡശ യാഗം ആരംഭിച്ചു. ഇത് സന്ധ്യസമയത്താണ് നടന്നത്. തുടർന്നാണ് അതിരാത്ര ചടങ്ങുകൾ നടന്നത്. അശ്വിന സ്തുതിയോടെ അതിരാത്രം അവസാനിച്ചു. ഇന്ന് സമാപന ഹോമങ്ങളും പൂർണാഹുതിയും നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...