ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അജി അലക്‌സ് അവതരിപ്പിച്ചു. 2026-27 വാര്‍ഷിക ബജറ്റില്‍ 27.96 കോടി രൂപ വരവും 27. 59 കോടി രൂപ ചെലവും 37 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റ് അംഗീകരിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തരിശു പാടങ്ങള്‍ സംയുക്ത പദ്ധതിയിലൂടെ കൃഷിക്ക് ഉപയുക്തമാക്കും. പ്രാദേശിക കുടിവെള്ളം പദ്ധതി, വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിശ്രമ വിനോദ കേന്ദ്രം, വയോജനങ്ങള്‍ക്കായി ഒരിടം തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കി. പ്രാദേശിക കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയും കാര്‍ഷിക വികസന പദ്ധതികള്‍ക്ക് 50 ലക്ഷം രൂപയും വനിതകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി 1.35 കോടി രൂപയുടെയും തുക വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആതിര, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബി പ്രസാദ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ്, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കലാ അജിത്ത്, മോളി മാത്യൂ, അശോക് ഗോപിനാഥ്, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ഫിലിപ്പ് അഞ്ചാനി, എം.ജി ഗീതമ്മ, പി.എസ് സരിഗ, കവിതമോള്‍, എസ് സനില്‍, പ്രസന്ന ബാബു, സജി വര്‍ഗീസ്, അന്നമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...