പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്ലോക്ക് കേരളോത്സവത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. 15 കലാകായിക മത്സര ഇനങ്ങളില്‍ അഞ്ഞൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് ആറന്മുള സിഐ സി.കെ. മനോജ് സമ്മാനദാനം നിര്‍വഹിച്ചു.
ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാം പി തോമസ്, സാലി ലാലു പുന്നക്കാട്, സാറാമ്മ ഷാജന്‍, ശ്രീവിദ്യ, കെ.ആര്‍. അനീഷ, ജിജി ചെറിയാന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ റോയി ഫിലിപ്പ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗം ജോമോന്‍ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. മഞ്ജു, സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റൂബി ജോണ്‍ മാത്യു, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























