ഗാന്ധി സ്മൃതിയില്‍ ഇലന്തൂര്‍ ഉണര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ ഗാന്ധിസ്മൃതി സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ. ജെ സിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ ലെജു പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശ്, പിടിഎ പ്രസിഡന്റ് എസ്.വി.വിജയന്‍, ഹെഡ്മിസ്ട്രസ്സ് കെ.എം സെലീന, അധ്യാപകന്‍ പി ജി ആനന്ദന്‍, സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ പി വി സുജ, ബിആര്‍സി ട്രെയിനര്‍ ജിജി സാം, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ബെന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തിന് ശേഷം എസ്എസ്‌കെ ജില്ലാ ഡോക്യുമെന്റേഷന്‍ ടീം ഗാന്ധിജിയുടെ ജില്ലയിലെ സന്ദര്‍ശനം പ്രമേയമാക്കി തയ്യാറാക്കിയ ‘പഥം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. ഗാന്ധിജിയെ നേരില്‍ക്കണ്ട് ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്നും ജീവിതചര്യയാക്കിയ കൊച്ചുകുഞ്ഞിനെ സമഗ്രശിക്ഷ ജില്ലാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...