ഇലവുംതിട്ട : ഇലവുംതിട്ട ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരും ജീവനക്കാരും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതിനു മുന്നോടിയായി ഫെബ്രുവരി 10 തിങ്കളാഴ്ച്ച സൂചനാ പണിമുടക്ക് നടത്തും. AICTE നിയമപ്രകാരമുള്ള സേവന വേതന വ്യവസ്ഥ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുക, ശമ്പള കുടിശ്ശിക എത്രയും പെട്ടന്ന് വിതരണം ചെയ്യുക, സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ പ്രൊഫ. രതീഷ് ബാലകൃഷ്ണയെ തിരിച്ചെടുക്കുക, വിദ്യാർഥികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെൽഫ് ഫൈനാൻസിംഗ് കോളേജ് ടീച്ചേഴ്സ് & സ്റ്റാഫ് അസോസിയേഷൻ (SFCTSA ) സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത മാനേജ്മെന്റിന്റെ ധിക്കാരനടപടി മൂലമാണ് അനിശ്ചിതകാല സമരത്തെപ്പറ്റി ആലോചിക്കുന്നതെന്ന് SFCTSA ശ്രീബുദ്ധ യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ. D, സെക്രട്ടറി അനീഷ് .പി എന്നിവർ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ജീവനക്കാരും മാനേജ്മെന്റുമായി പലകാര്യത്തിലും തര്‍ക്കമുണ്ടെന്നാണ് വിവരം. മാനേജ്മെന്റിന്റെ ചില തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് ഒരു അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ അകല്‍ച്ച കൂടിയതോടെ കോളേജിലെ പല രഹസ്യങ്ങളും പുറത്തുവരാന്‍ തുടങ്ങി. ഇതോടെ കൂടുതല്‍ പ്രതികാര നടപടിയുമായി മാനേജ്മെന്റ് നീങ്ങി. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയാല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കും.