അനധികൃത, കോഴ നിയമനങ്ങൾ സാർവ്വത്രികമാക്കിയതാണ് ഭരണനേട്ടം : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നൽകുന്ന ലിസ്റ്റിൽ നിന്നും മാത്രമേ താൽക്കാലിക നിയമനങ്ങൾ നടത്താൻ പാടുള്ളൂ എന്ന് ചട്ടം നിലവിലിരിക്കെ ഭരണക്കാരുടെ തണലിൽ അനധികൃത, കോഴ നിയമനങ്ങൾ സർവ്വസാധാരണമായിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയുടെ ശുപാർശ പ്രകാരം കിലയിൽ നടത്തിയ നിയമനം അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന വിവാദത്തിൽ ഉൾപ്പെട്ടവർ മുഴുവൻ എൽ.ഡി.എഫ് ആണെന്ന വസ്തുത നിലനിൽക്കുമ്പോഴും ഗൂഢാലോചന ആരോപിക്കുന്നവർ എൽ.ഡി.എഫിൽ നിന്ന് തന്നെയുള്ള ഗൂഢാലോചനയാണോ ഇതെന്ന് വ്യക്തമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനെതിരായി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്ര പരിപാടിയുടെ ഭാഗമായി കല്ലുപ്പാറ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര പാലത്തിങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, കോശി പി. സക്കറിയ, എബി മേക്കരിങ്ങാട്ട്, ജെയിംസ് കാക്കനാട്ടിൽ, മാത്യു താനത്ത്, കെ. കെ. പ്രസാദ്, സതീഷ് കല്ലൂപ്പാറ, സജി പൊയ്ക്കുടി, വർഗീസ് മാമ്മൂട്ടിൽ, സൂസൻ തോംസൺ, റെജി ചാക്കോ, ജ്ഞാനമണി മോഹനൻ, ബെൻസി അലക്സ്‌, പി. ജ്യോതി, ഗീത ശ്രീകുമാർ, അഡ്വ. ശ്രീജിത്ത്‌ തുലസീദാസ്, സനീഷ് അടവിക്കൽ, സണ്ണി കടമാൻകുളം, കെ. സി. ജേക്കബ്, ഐയ്പ് പുലിപ്ര, ഷിജി നടുവിലെമുറിയിൽ, സണ്ണി കടവുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...