എക്സൈസ് ഓഫീസറുടെ പക്കൽ നിന്ന് അനധികൃത പണവും മദ്യവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ എക്സൈസ് ഓഫീസറുടെ പക്കൽ നിന്ന് അനധികൃത പണവും വാഹനത്തിൽ നിന്ന് 12 കുപ്പി മദ്യവും പിടികൂടി. തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടറുടെ കാറിനുള്ളിൽ നിന്നാണ് പന്ത്രണ്ട് കുപ്പി മദ്യം പിടികൂടിയത്. കാറിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. വാഹനത്തിൽ നിന്നും മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി ജിം പോളി നേതൃത്വത്തിൽ നടത്തി നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്. 4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കമെന്നും വിജിലൻസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...